You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ചിക്കൻ പോക്‌സിനെതിരായ കുത്തിവയ്പ് (വാക്‌സിനേഷൻ) രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദവും മികച്ച രീതിയിൽ അംഗീകരിക്കപ്പെട്ടതുമായ മാർഗ്ഗമായി അറിയപ്പെടുന്നു.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ എന്നിവരിൽ പ്രതിരോധശേഷി ദുർബലമായ ആളുകളിൽ ചിക്കൻപോക്‌സ് കൂടുതൽ കഠിനമായിരിക്കും.
  • ന്യുമോണിയ, എൻസെഫലൈറ്റിസ് തുടങ്ങിയ സങ്കീർണതകൾക്ക് ചിക്കൻപോക്‌സ് കാരണമാകും.
വൈകരുത്!

ചിക്കൻപോക്സ് വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

എന്താണ് ചിക്കൻപോക്സ്?

വാരിസെല്ല എന്നും അറിയപ്പെടുന്ന ചിക്കൻപോക്‌സ് വളരെ ഗൗരവമേറിയ പകർച്ചവ്യാധിയാണ്. ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവരിൽ ഇത് ഗുരുതരമായേക്കാം.

ഇത് വാരിസെല്ല-സോസ്റ്റർ വൈറസ് മൂലമാണ് ഉണ്ടാകുന്നത്, ഇത് ചൊറിച്ചിലോടു കൂടിയ കുമിളകൾ ഉണ്ടാകാൻ കാരണമാകുന്നു. ഇങ്ങനെയുള്ള കുമിളകൾ നെഞ്ചിൽ പ്രത്യക്ഷപ്പെടുകയും പുറകിലേക്കും മുഖത്തേക്കും ഒടുവിൽ ശരീരത്തിലുടനീളവും വ്യാപിക്കുകയും ചെയ്യുന്നു. പനി, വിശപ്പില്ലായ്മ, ക്ഷീണം, തലവേദന എന്നിങ്ങനെയുള്ള മറ്റു ലക്ഷണങ്ങളും ഉണ്ടായിരിക്കാം.

എങ്ങനെയാണ് ചിക്കൻപോക്സ് (വാരിസെല്ല) പകരുന്നത്?

ചിക്കൻപോക്‌സ് ഉള്ളവരിൽ നിന്ന് ഒരിക്കലും രോഗം വരാത്ത ആളുകൾ അല്ലെങ്കിൽ വാക്സിനേഷൻ എടുക്കാത്ത ആളുകളിലേക്ക് ഇനിപറയുന്നവയിലൂടെ വൈറസ് എളുപ്പത്തിൽ പടരുന്നു

  • തുറന്ന കുമിളകളിൽ സ്പർശിക്കുമ്പോൾ
  • രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ
  • പ്ലാസന്റ വഴി അമ്മയിൽ നിന്നും തന്റെ ഗർഭസ്ഥ ശിശുവിലേക്ക്
ചിക്കൻപോക്‌സിന്റെ (വാരിസെല്ല) ലക്ഷണങ്ങളും സങ്കീർണതകളും എന്തൊക്കെയാണ്?

രോഗലക്ഷണങ്ങൾ ഇനിപറയുന്നവ ഉൾപ്പെടുന്നു:

  • നേരിയ രീതിയിൽ ഉള്ളത് മുതൽ കഠിനമായ രീതിയിൽ വരെയുള്ള പനി
  • വിശപ്പില്ലായ്മ
  • തടിപ്പുകൾ ചൊറിച്ചിലോടു കൂടിയ ദ്രാവകം നിറഞ്ഞ കുമിളകളായി മാറുന്നു.
  • കുമിളകൾ പിന്നീട് പാടുകളായി മാറുന്നു.

ചിക്കൻപോക്‌സിന്റെ ഗുരുതരവും എന്നാൽ അപൂർവവുമായ സങ്കീർണതകളിൽ ബാക്ടീരിയകൾ മൂലമുള്ള ഗുരുതരമായ അണുബാധ (ഇൻഫെക്ഷൻ), പാടുകൾ, ന്യുമോണിയ, കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തന തകരാറുകൾ, രക്തസ്രാവ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ചിക്കൻപോക്‌സിൽ നിന്ന് ഉണ്ടാകുന്ന സങ്കീർണതകൾ ചിലരിൽ ഗുരുതരമായ അസുഖം ഉണ്ടാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ടതായി വരുകയും ചെയ്യുന്നു. ചിക്കൻപോക്‌സ് അപൂർവ്വമായി മാത്രമേ മരണത്തിന് കാരണമാകൂ.

ഒരു കുട്ടിക്ക് ചിക്കൻപോക്സ് വാക്സിനേഷൻ എപ്പോഴാണ് നൽകേണ്ടത്?

കുട്ടികൾക്ക് രണ്ട് ഡോസുകൾ നൽകണം:

  • 15 മാസത്തിനുള്ളിൽ 1 മത് ഡോസ്
  • 18 മുതൽ 21 മാസം വരെ 2 മത് ഡോസ്

ഒരാൾക്ക് ഒന്നോ രണ്ടോ ഡോസുകൾ നഷ്ടമായാൽ, എല്ലായ്പ്പോഴും ഒരു ക്യാച്ച്-അപ്പ് വാക്സിനേഷൻ തിരഞ്ഞെടുക്കാം.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

ചിക്കൻപോക്സ് വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

ഏറ്റവും പൊതുവായ പാർശ്വഫലങ്ങൾ പലപ്പോഴും നേരിയ രീതിയൽ ഉള്ളതായിരിക്കും, അവ സ്വയം ഇല്ലാതാകും.

സാധാരണ പാർശ്വഫലങ്ങൾ ഇവയാണ്:

  • കുത്തിവയ്പ്പെടുത്ത കൈയിൽ വേദന
  • പനി
  • കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് നേരിയ തടിപ്പ്
  • സന്ധികളിൽ താൽക്കാലിക വേദനയും കാഠിന്യവും

വാക്സിനേഷനു ശേഷമുള്ള ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങൾ അപൂർവമാണ്, എന്നാൽ ജീവന് തന്നെ ഭീഷണിയായെക്കാവുന്നവയുമാണ്.

കഠിനമായ അലർജി ലക്ഷണങ്ങളിൽ ബലഹീനത, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, മുഖത്തും തൊണ്ടയിലും വീക്കം, തിണര്‍പ്പുകൾ എന്നിവ ഉൾപ്പെടാം.

അത്തരം പ്രതികരണങ്ങൾ ഉണ്ടായാൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുക, അല്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ എത്തുക.

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

എനിക്കും എന്റെ കുഞ്ഞിനും സംഭവിച്ചേക്കാവുന്ന ചിക്കൻപോക്സിന്‍റെ (വരിസെല്ല) അനന്തരഫലങ്ങൾ എന്തൊക്കെയാണ്?-

ആശുപത്രിവാസം, ഡോക്‌ടർ സന്ദർശനം, മരുന്നുകൾ, കുടുംബത്തിൽ ബുദ്ധിമുട്ടുകൾ തുടങ്ങി കാര്യമായ സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ചിക്കൻപോക്‌സ് കാരണമാകും.

ചിക്കൻപോക്‌സ് ബാധിച്ച കുട്ടികൾക്ക് ശരാശരി 5-6 ദിവസത്തെ സ്‌കൂളും രക്ഷിതാക്കൾക്ക് 3-4 ദിവസത്തെ ജോലിയും നഷ്ടമായേക്കാം.

ചിക്കൻപോക്‌സിൽ (വെരിസെല്ല) നിന്ന് എന്റെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാം?

ചിക്കൻപോക്‌സ് ഇനിപറയുന്നയിലൂടെ തടയാം:

വാക്സിനേഷൻ

രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് സ്വയം അകന്നുനിൽക്കുക രോഗം ബാധിച്ച ആളുകളുടെ വസ്ത്രങ്ങളോ കിടക്കകളോ പതിവായി കഴുകുക

എന്റെ കുഞ്ഞിന് ചിക്കൻപോക്‌സ് വാക്‌സിൻ എടുക്കാൻ അനുയോജ്യമായ പ്രായം ഏതാണ്?-

15 മാസവും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിനേഷൻ നൽകാം. ശുപാർശ ചെയ്യുന്ന സമയത്ത് കുഞ്ഞിന് വാക്സിനേഷൻ എടുക്കാൻ സാധിക്കാതെ വരുകായെങ്കിൽ, 18 വയസ്സ് വരെ വാക്സിനേഷൻ നടത്താം. ചിക്കൻപോക്സിനെതിരായ വാക്സിനേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

ചിക്കൻപോക്സ് വാക്സിനേഷൻ ആർക്കാണ് എടുക്കാൻ പാടില്ലാത്തത്?-

ചിക്കൻപോക്സ് വാക്സിനേഷന്റെ മുൻ ഡോസിന് അല്ലെങ്കിൽ വാക്സിനേഷന്റെ ഏതെങ്കിലും പ്രത്യേക ഘടകത്തോട് ഗുരുതരമായതും ഒരുപക്ഷേ ജീവനു ഭീഷനിയകുന്നതുമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളവർ.

ചിക്കൻപോക്സ് വാക്സിനേഷൻ സമയത്ത് അസുഖമുള്ളവർ.

വാക്സിനേഷൻ സ്വീകരിക്കുന്ന വ്യക്തിയ്ക്ക് ഇനിപറയുന്നവ ഉണ്ടെങ്കിൽ ദയവായി ഒരു ഡോക്ടറോട് ചോദിക്കുക:

എച്ച്ഐവി/എയ്ഡ്സ് അല്ലെങ്കിൽ അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മറ്റേതെങ്കിലും രോഗം

2 ആഴ്ചയോ അതിൽ കൂടുതലോ സ്റ്റിറോയിഡുകൾ പോലെയുള്ള പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ

ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ

മരുന്നുകളോ റേഡിയേഷനോ ഉപയോഗിച്ചുള്ള കാൻസർ ചികിത്സ

അടുത്തിടെ ഒരു രക്തദാനം സ്വീകരിക്കുകയോ മറ്റ് രക്തസംബന്ധമായ ഘടകങ്ങൾ നൽകുകയോ ചെയ്താൽ

ഗർഭിണികളും ഒരു കുഞ്ഞിനെ വേണ്ടി കാത്തിരിക്കുന്ന സ്ത്രീകളും.

*ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് 3 മാസം മുമ്പ് വരിസെല്ല വാക്സിനേഷൻ എടുക്കാവുന്നതാണ്.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker