You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ഡിഫ്തീരിയ എന്നത് കോറിനെബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ബാക്ടീരിയൽ രോഗമാണ്. ഒരു കാലത്ത് ലോകമെമ്പാടുമുള്ള ബാലമരണങ്ങളുടെ പ്രധാന കാരണം ആയിരുന്ന ഇതിനെ, ഇപ്പോൾ വാക്സിനേഷൻ വഴി തടയാൻ കഴിയും.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • ഡിഫ്തീരിയ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്നു, പക്ഷേ മിക്കപ്പോഴും ഇത് പ്രതിരോധശേഷിയില്ലാത്ത കുട്ടികയാണ് കൂടുതലായി ബാധിക്കുന്നത്
  • വ്യാപകമായ വാക്‌സിനേഷൻ പരിപാടികൾ ആരംഭിച്ചതിനുശേഷം ലോകമെമ്പാടും ഡിഫ്തീരിയ ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
വൈകരുത്!

നിങ്ങളുടെ ഡിഫ്തീരിയ വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് ഡിഫ്തീരിയ?

കോറിനെബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഡിഫ്തീരിയയ്ക്ക് കാരണമാകുന്നു. ഇത് പ്രാഥമികമായി ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തെയും തൊണ്ടയിലെയും അണുബാധയ്ക്ക് കാരണമാകുന്നു. ബാക്ടീരിയകൾ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു, ഇത് തൊണ്ടയിലും ടോൺസിലിലും മൃതകോശങ്ങളുടെ ഒരു പാളി വികസിപ്പിക്കുന്നു.

രോഗിക്ക് തൊണ്ടവേദന അനുഭവപ്പെടുകയും വിഴുങ്ങാനോ ശ്വസിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് മരണത്തിനു വരെ കാരണമായേക്കാം.

എങ്ങനെയാണ് ഡിഫ്തീരിയ പകരുന്നത്?

ഡിഫ്തീരിയ ബാക്ടീരിയ സാധാരണയായി മുകളിലെ ശ്വാസനാളത്തിന്റെ മുകൾഭാഗത്ത് കാണപ്പെടുന്നു, ശ്വസനത്തിൽ പുറന്തള്ളുള്ള വെള്ളത്തുള്ളികളിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയും ഇത് എളുപ്പത്തിൽ പടരുന്നതാണ്.

ചുമയും തുമ്മലും ബാക്ടീരിയ പടരുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗങ്ങളാണ്. തുറന്ന വ്രണങ്ങൾ, അണുബാധയുള്ള അൾസർ എന്നിവ സ്പർശിക്കുന്നതിലൂടെയും ഒരാൾക്ക് രോഗം പിടിപെടാം.

ഡിഫ്തീരിയയുടെ ലക്ഷണങ്ങളും സങ്കീർണതകളും

ഡിഫ്തീരിയ സാധാരണയായി ശ്വാസകോശ വ്യവസ്ഥയെ ആണ് ബാധിക്കുന്നത്. രോഗബാധിതനായ ഒരു വ്യക്തിയ്ക്ക് ശ്വസിക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ബാക്ടീരിയ ചർമ്മത്തെയും ബാധിച്ചേക്കാം.

സി ഡി സി പ്രകാരം, ശ്വാസകോശ സംവിധാനത്തിൽ ഡിഫ്തീരിയ അണുബാധയുടെ സാധാരണ ലക്ഷണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

  • തളര്‍ച്ച
  • തൊണ്ട വേദന
  • നേരിയ പനി
  • കഴിത്തിലെ ഗ്രന്തികളിൽ വീക്കം

ഇതിനുപുറമെ, ബാക്ടീരിയകൾ വിഷവസ്തുക്കളെ സൃഷ്ടിച്ചേക്കാം, ഇത് മൃത കോശങ്ങളുടെ ഒരു പാളിയായ 'സ്യൂഡോമെംബ്രെൻ' രൂപീകരിക്കുകയും നിങ്ങളുടെ തൊണ്ടയും മൂക്കും മൂടുന്ന, അവസ്ഥയിലെത്തുകയും ചെയ്യുന്നു. കൂടുതൽ വഷളാകുമ്പോൾ, വിഷം രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും വൃക്കകൾ, ഹൃദയം, ഞരമ്പുകൾ തുടങ്ങിയ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും.

ത്വക്കിലെ തുറന്ന മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്.

എപ്പോഴാണ് ഒരു കുഞ്ഞിന് ഡിഫ്തീരിയയ്ക്കുള്ള വാക്സിൻ നല്‍കേണ്ടത്?

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) വാക്‌സിന്‍സ് & ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് സംബന്ധിച്ച ഉപദേശക സമിതി (എസിവിഐപി) യുടെ അഭിപ്രായപ്രകാരം താഴെപ്പറയുന്ന പ്രായങ്ങളിൽ മൂന്ന് ഡോസുകളിലായാണ് വാക്സിനേഷൻ നൽകുന്നത്:

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) വാക്‌സിന്‍സ് & ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് സംബന്ധിച്ച ഉപദേശക സമിതി (എസിവിഐപി) യുടെ അഭിപ്രായപ്രകാരം താഴെപ്പറയുന്ന പ്രായങ്ങളിൽ മൂന്ന് ഡോസുകളിലായാണ് വാക്സിനേഷൻ നൽകുന്നത്:

  • 6 ആഴ്ചകൾ
  • 10 ആഴ്ചകൾ
  • 14 ആഴ്ചകൾ

ഇതിനുപുറമേ, 16 -18 മാസങ്ങള്‍ക്കുള്ളിലും 4-6 വയസ്സിനിടയിലും ബൂസ്റ്റർ ഡോസുകളും നല്‍കേണ്ടതാണ്

ടിഡാപ് (ആന്റിജൻ സംയുക്ത ടെറ്റനസ്, ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടുസിസ്) 10-12 വയസ്സിൽ.

മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ (ടിഡാപ്) ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനുമായി (പീടിയാട്രീഷ്യൻ) ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക

ഡിഫ്തീരിയ വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

ഡിഫ്തീരിയ കുത്തിവയ്പ്പിന്റെ (വാക്സിനേഷൻ) പാർശ്വഫലങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:

  • ഇന്‍ജക്ഷൻ എടുത്ത സ്ഥലത്ത് വീക്കം അല്ലെങ്കിൽ വേദന.
  • പനി
  • വിശപ്പില്ലായ്മ
  • ചര്‍ദ്ദി
  • തളര്‍ച്ചയും 3 മണിക്കൂറുകളോളം നിര്‍ത്താതെയുള്ള കരച്ചിലും

അപസ്മാരം, മസ്തിഷ്ക ക്ഷതം, മതി ഭ്രമം, കോമ എന്നിവ അപൂർവവും എന്നാൽ ഗുരുതരവുമായ ചില പാർശ്വഫലങ്ങളാണ്

അത്തരം ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീഡിയാട്രീഷ്യൻ) പരിശോധിക്കുക.

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ഡിഫ്തീരിയ വാക്സിനേഷൻ ആർക്കാണ് എടുക്കാൻ പാടില്ലാത്തത്?-

നിങ്ങളുടെ കുട്ടിക്ക് മുമ്പ് ഡിഫ്തീരിയ അടങ്ങിയ വാക്സിനേഷനോട് അലർജിയോ ഹൈപ്പർസെൻസിറ്റിവിറ്റിയോ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, അടുത്ത ഡിഫ്തീരിയ വാക്സിനേഷന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

കടുത്ത പനി ഉണ്ടെങ്കിൽ ഡിഫ്തീരിയ വാക്സിനേഷൻ മാറ്റിവയ്ക്കണം (സാധാരണയായി ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പനി). ഏതെങ്കിലും വാക്സിനേഷനുശേഷം അലർജിയോ അസുഖങ്ങളോ ഉണ്ടായാൽ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീഡിയാട്രീഷ്യൻ)അറിയിക്കുക.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker