You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. ഇതൊരു പകർച്ചവ്യാധിയാണ്, മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണിത് വ്യാപിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് എ അണുബാധ തടയുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമാണ് കുത്തിവയ്പ്പ് (വാക്സിനേഷൻ).

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

എന്താണ് ഹെപ്പറ്റൈറ്റിസ് എ?

ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്ന കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. ഇതിന്റെ തീവ്രത ഏതാനും ആഴ്‌ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്നതും ഗുരുതരാവസ്ഥ നേരിയതോ കഠിനമായതോ ആകുകയും ചെയ്യാം.

ഹെപ്പറ്റൈറ്റിസ് എ എങ്ങനെയാണ് പകരുന്നത്?

ഒരു വ്യക്തി മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നത് വഴി വിസർജ്യത്തിലൂടെയും വായിലൂടെയുമാണ് രോഗം സാധാരണയായി പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

രോഗബാധിതരായ എല്ലാവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗലക്ഷണങ്ങൾ (പ്രകടമാകുകയാണെങ്കിൽ) സാധാരണയായി അണുബാധയ്ക്ക് ശേഷം 2 മുതൽ 4 ആഴ്ചകൾക്കുള്ളിൽ പ്രത്യക്ഷപ്പെടാം.

ലക്ഷണങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടാം, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല-

• പനി

• ചർദ്ദി

• ചാര നിറമുള്ള വിസർജ്യം

• ക്ഷീണം

• അടിവയർ വേദന

• സന്ധികളിലെ വേദന

• വിശപ്പില്ലായ്മ

• ഓക്കാനം

• മഞ്ഞപ്പിത്തം

• കടും നിറത്തിലുള്ള മൂത്രം

ഓര്മ്മിക്കുക:

കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, രോഗത്തിന്റെ തീവ്രതയും മാരകമായ ഫലങ്ങളും മുതിർന്നവരിലാണ് കൂടുതലായി കാണപ്പെടുന്നത്

ഒരു കുട്ടിക്ക് എപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ കുത്തിവയ്പ്പ് (വാക്സിനേഷൻ) നൽകേണ്ടത്?

12 മാസം മുതൽ കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ എടുക്കാം. വ്യത്യസ്ത ഹെപ്പറ്റൈറ്റിസ് എ വാക്സിനുകൾക്ക് വ്യത്യസ്ത ഷെഡ്യൂളുകളാണ് ഉണ്ടായിരിക്കുക.

ഹെപ്പറ്റൈറ്റിസ് എ കുത്തിവയ്പ്പ് (വാക്സിനേഷൻ) സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ കാണുക.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

ഹെപ്പറ്റൈറ്റിസ് എ പൊതുവേ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. ഉണ്ടാകാൻ സാധ്യതയുള്ള ചില പാർശ്വഫലങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.

• പനി

• ചുവപ്പ് നിറം

• തലവേദന

• വിശപ്പില്ലായ്മ

• പൊതുവായി അസുഖമുല്ലതായി അനുഭവപ്പെടുക.

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക

പതിവുചോദ്യങ്ങൾ

ആർക്കെല്ലാമാണ്‌ അപകടസാധ്യത ഉള്ളത്? -

വാക്‌സിനേഷൻ എടുക്കാത്തവരോ മുമ്പ് രോഗം ബാധിച്ചവരോ ആയ എല്ലാവർക്കും ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിക്കാം.

ഇന്ത്യയിൽ ഹെപ്പറ്റൈറ്റിസ് എ എത്രത്തോളം സാധാരണമാണ്? -

ഹെപ്പറ്റൈറ്റിസ് എ ലോകമെമ്പാടും കാണപ്പെടുന്നു, ഇന്ത്യയിൽ ഇത് സാധാരണമാണ്. വൃത്തിയിലും ശുചിത്വത്തിലും ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനാൽ, കുട്ടികൾ ചെറുപ്രായത്തിൽ തന്നെ രോഗബാധിതരാകുന്നത് കുറവാണ്, എനാൽ തുടർന്ന് പ്രതിരോധശേഷി വികസിപ്പിക്കപ്പെടുന്നില്ല. അതിനാൽ, രോഗസാധ്യതയുള്ള കൗമാരക്കാരുടെയും മുതിർന്നവരുടെയും എണ്ണവും അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ പ്രായത്തിലുള്ള അണുബാധകൾ ഗുരുതരമായേക്കാം, അത് ജോലിയെയും പഠനത്തെയും ബാധിക്കാം. ഹെപ്പറ്റൈറ്റിസ് എ യുടെ തീവ്രത പ്രായത്തിനനുസരിച്ച് വർദ്ധിക്കുകയും കരളിന്റെ അപാകത അല്ലെങ്കിൽ ചില കേസുകളിൽ മരണം പോലുള്ള സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

ഹെപ്പറ്റൈറ്റിസ് എയിൽ നിന്ന് എന്റെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാം? -

ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ കുട്ടിയെ ഹെപ്പറ്റൈറ്റിസ് എ അണുബാധയിൽ നിന്ന് സംരക്ഷിക്കാം:

ശുദ്ധജലം കുടിക്കുകയും വീട്ടിലും നിങ്ങളുടെ ചുറ്റുപാടുകളിലും നല്ല ശുചിത്വം പാലിക്കുകയും ചെയ്യുക.

ഹെപ്പറ്റൈറ്റിസ് എ യ്‌ക്കെതിരായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ.

ഇതൊരു പകർച്ചവ്യാധിയാണ്, മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണിത് വ്യാപിക്കുന്നത്.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker