You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ ഇത് കുത്തിവയ്പ്പിലൂടെ (വാക്സിനേഷൻ) തടയാനാകും

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • 6 വയസ്സിന് മുൻപുള്ള മൂന്ന് കുട്ടികളിൽ ഒരാൾക്ക് വിട്ടുമാറാത്ത (ദീർഘകാല) ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരിക്കും.
  • ആഗോളതലത്തിൽ, ഹെപ്പറ്റൈറ്റിസ് ബി അണുബാധ 2015-ൽ സിറോസിസ് (ഗുരുതരമായ കരൾ രോഗം), ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്നിവ മൂലമുള്ള 8 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായി
വൈകരുത്!

നിങ്ങളുടെ ഹെപ്പറ്ററ്റിസ് ബി കുത്തിവയ്പിനെ (വാക്സിനേഷൻ) കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

എന്താണ് ഹെപ്പറ്റൈറ്റിസ് ബി?

ഹെപ്പറ്റൈറ്റിസ് ബി എന്നത് ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലമുണ്ടാകുന്ന കരൾ അണുബാധയാണ്. ഇത് കരളിനെ ബാധിക്കുകയും നിശ്ചിത (ഹ്രസ്വകാല) കാലയളവിലേക്കുള്ളതോ അല്ലെങ്കിൽ വിട്ടുമാറാത്തതോ (ദീർഘകാല) ആയ രോഗത്തിന് കാരണമാകുകയും ചെയ്യും.

കുട്ടികളിൽ ദീർഘകാല അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ള മുതിർന്നവരിൽ 2-6 ശതമാനം പേർക്ക് മാത്രമേ ദീർഘകാല രോഗത്തിന് അല്ലെങ്കിൽ അണുബാധയ്ക്ക് സാധ്യതയുള്ളൂ, ശിശുക്കൾക്കിടയിൽ ഈ സംഖ്യ 90% വരെയാകാം.

രോഗബാധിതരായ എല്ലാവർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടില്ലെങ്കിലും, ചിലർക്ക് സിറോസിസ് (ഗുരുതരമായ കരൾ രോഗം), ലിവർ ക്യാൻസർ തുടങ്ങിയ അവസ്ഥകൾ നേരിടേണ്ടി വന്നേക്കാം, അത് മരണകാരണവുമായേക്കാം.

ഹെപ്പറ്റൈറ്റിസ് ബി എങ്ങനെയാണ് പകരുന്നത്?

ഹെപ്പറ്റൈറ്റിസ് ബി ബാധിതരാകാനുള്ള സാധ്യത ജനനം മുതൽ ആരംഭിക്കുന്നു. സാധാരണയായി ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചേക്കാവുന്ന ചില മാർഗങ്ങൾ ഇതാ:

  • രോഗം ബാധിച്ച അമ്മയിൽ നിന്ന് കുട്ടിയിലേക്ക്, ജനനസമയത്ത് (പെരിനാറ്റൽ ട്രാൻസ്മിഷൻ)
  • രോഗബാധിതനായ വ്യക്തിയുടെ രക്തവുമായി സമ്പർക്കം പുലർത്തുന്നത് വഴി
  • രോഗബാധിതനായ ഒരു വ്യക്തിയുമായി ടൂത്ത് ബ്രഷുകൾ അല്ലെങ്കിൽ ബ്ലേഡുകൾ പോലുള്ള വസ്തുക്കൾ പങ്കുവയ്ക്കുന്നതിലൂടെ
  • സൂചികൾ, സിറിഞ്ചുകൾ, അത്തരത്തിലുള്ള മറ്റു ഉപകരണങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ
  • രോഗബാധിതനായ ലൈംഗിക പങ്കാളിയിലൂടെ

മുലയൂട്ടൽ, ആലിംഗനം, ചുമ, തുമ്മൽ, കൈകൾ പിടിക്കുക, അല്ലെങ്കിൽ പാത്രങ്ങൾ, ഭക്ഷണം, വെള്ളം പങ്കുവയ്ക്കുക എന്നിവയിലൂടെ വൈറസ് പടരില്ല.

ഹെപ്പറ്റൈറ്റിസ് ബി യുടെ ലക്ഷണങ്ങളും സങ്കീർണതകളും

അണുബാധയുടെ ആദ്യ ദിവസങ്ങളിൽ, ഒരാൾക്ക് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടേക്കില്ല. നേരിയ രീതിയിലുള്ള രോഗാവസ്ഥയിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടാം:

മഞ്ഞപ്പിത്തം (കണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞ നിറം)

ചർദ്ദി

അടിവയർ വേദന

ഓക്കാനം (വയറ്റിൽ അസ്വ്സതത് തോന്നുകയോ ഛർദ്ദിക്കാൻ തോന്നുകയോ ചെയ്യുന്നു)

ക്ഷീണം (കടുത്ത തളർച്ച അല്ലെങ്കിൽ മടുപ്പ്)

കടും നിറത്തിലുള്ള മൂത്രം

ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകളോളം നീണ്ടുനിൽക്കാം. ചില സന്ദർഭങ്ങളിൽ, കഠിനമായ ഹെപ്പറ്റൈറ്റിസ് ഉള്ള ആളുകൾക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായേക്കാം, ഇത് മരണകാരണവുമായേക്കാം.

എപ്പോഴാണ് ഒരു കുട്ടിക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ നൽകേണ്ടത്?

ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ഷെഡ്യൂളുകൾ കണിശത കുറവുള്ളവയാണ്, ഇത് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നു.

ഇവയിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:

ജനനസമയത്ത്, 6 &14 ആഴ്ചകളിൽ

ജനനസമയത്ത്, 6 ആഴ്ചകൾ, 6 മാസങ്ങൾ

ജനനസമയത്ത്, 6 ആഴ്ചകൾ, 10 ആഴ്ചകൾ, 14 ആഴ്ചകൾ

ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ ഒറ്റയ്‌ക്കോ സംയോജിതമായോ ലഭ്യമാണ്. കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിക്കാതെ വരുകയാണെങ്കിൽ, ഹെപ്പറ്റൈറ്റിസ് ബിയ്‌ക്കുള്ള ക്യാച്ച്-അപ്പ് വാക്‌സിനേഷൻ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം എടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക

ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ബന്ധപ്പെട്ട പ്രതികൂലമായ ഫലങ്ങൾ

ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ചില പ്രതികൂല ഫലങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:

• തലവേദന

• പനി

• ഇഞ്ചക്ഷൻ എടുത്ത ഭാഗത്ത് ചുവപ്പ് അല്ലെങ്കിൽ വീക്കം

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ഹെപ്പറ്റൈറ്റിസ് എ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഹെപ്പറ്റൈറ്റിസ് ബി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുമോ? -

ഇല്ല, ഹെപ്പറ്റൈറ്റിസ് എയ്ക്കുള്ള വാക്സിനേഷൻ ഹെപ്പറ്റൈറ്റിസ് ബി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ പ്രത്യേകം എടുക്കുന്നതാണ് നല്ലത്.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker