You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (എച് ഐ ബി) എന്നത് പ്രധാനമായും കുട്ടികളെ ബാധിക്കുകയും ന്യുമോണിയ, മെനിഞ്ചൈറ്റിസ് പോലുള്ള ജീവനു തന്നെ ഭീഷനിയയെക്കാവുന്ന അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്ന ബാക്ടീരിയയാണ്. ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി വാക്സിൻ ഉപയോഗിച്ച് എച് ഐ ബി അണുബാധ ഫലപ്രദമായി തടയാം.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • 2000-വര്‍ഷത്തിൽ 70-80 ലക്ഷം ഗുരുതരമായ രോഗങ്ങളും 3.5 ലക്ഷം ശിശുമരണവുമാണ് ആഗോളതലത്തിൽ എച് ഐ ബി മൂലമുണ്ടായത്.
  • 4 മുതൽ 18 മാസം വരെ പ്രായമുള്ളപ്പോൾ എച് ഐ ബി യുടെ രോഗസാധ്യത കൂടുതലാണ്.
വൈകരുത്!

ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി കുത്തിവയ്പ്പിനെക്കുറിച്ച് (വാക്സിനേഷൻ) നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി?

ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി എന്നത് നേരിയ രീതിയിൽ ഉള്ളത് മുതൽ മുതൽ ഗുരുതരമായത് വരെയുള്ള വിവിധ ആക്രമണാത്മക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയയാണ്. എച് ഐ ബി അണുബാധയ്ക്ക് കാരണമാകുന്ന ചില സാധാരണ അവസ്ഥകൾ ഇവയാണ്:

• ചെവിയിലെ അണുബാധകൾ

• ബ്രോങ്കൈറ്റിസ് (ചുമ, ശ്വാസതടസ്സം മുതലായവയ്ക്ക് കാരണമാകുന്ന ബ്രോങ്കിയൽ ട്യൂബ് ലൈനിംഗിലെ വീക്കം)

ബാക്ടീരിയ മെനിഞ്ചൈറ്റിസ് (സുഷുമ്നാ നാഡിയുടെയും തലച്ചോറിന്റെയും സംരക്ഷണ ചർമ്മത്തിന്റെ വീക്കം)

ന്യുമോണിയ

മസ്തിഷ്ക തകരാർ രക്തം, സന്ധികൾ അല്ലെങ്കിൽ അസ്ഥികളിൽ അണുബാധകൾ

എച് ഐ ബി എങ്ങനെയാണ് പകരുന്നത്?

ഒരു വ്യക്തി രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും അയാളുടെ മൂക്കിലും തൊണ്ടയിലും ബാക്ടീരിയകൾ ഉണ്ടായിരിക്കും അയാൾ ഒരു വാഹകനായി പ്രവര്‍ത്തിക്കുകയും ചെയ്യും. രോഗബാധിതനായ ഒരാളുടെ തുമ്മലിലൂടെയോ ചുമയിലൂടെയോ ബാക്ടീരിയ പിടിപെടാം. ഒരു രോഗ വാഹകനായ (കാരിയർ) വ്യക്തിയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നതും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

എച് ഐ ബി അണുബാധയുടെ ലക്ഷണങ്ങളും സങ്കീർണതകളും എന്തൊക്കെയാണ്?

അണുബാധയുടെ തീവ്രതയെ ആശ്രയിച്ച്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി ബാക്ടീരിയ പല രോഗങ്ങൾക്കും സങ്കീർണതകൾക്കും ഇടയാക്കും.

ഉദാഹരണത്തിന്:

ന്യുമോണിയ - ഇത് പ്രധാനമായും

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു

ശ്വാസകോശ അണുബാധയാണ്

ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:

പനിയും കുളിരും

ചുമ

ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്

വിയര്‍പ്പ്

നെഞ്ചുവേദന

തലവേദന

പേശികളിൽ വേദന അല്ലെങ്കിൽ കഴപ്പ്

അമിതമായ ക്ഷീണം

ബാക്ടീരിയ മെനിഞ്ചൈറ്റിസ് - ഇത് തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷിത മെംബ്രന് ഉണ്ടാകുന്ന വീക്കമാണ്. ഇത് ശാശ്വതമായ വൈകല്യത്തിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാവുന്ന ഗുരുതരവും ജീവന് ഭീഷണിയായെക്കാവുന്നതുമായ അവസ്ഥയാണ് ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:

പനി

തലവേദന

കഴുത്തു വേദന

ഓക്കാനം

ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള ഭയം, അല്ലെങ്കിൽ സംവേദനക്ഷമത)

ആശയക്കുഴപ്പം

രക്തത്തിലെ അണുബാധകൾ - ഇത് രക്തത്തിലെ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളെ സൂചിപ്പിക്കുന്നു. ലക്ഷണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുത്തുന്നു

പനിയും കുളിരും

അമിതമായ ക്ഷീണം

വയറിലെ വേദന

ഛർദ്ദിയോട് കൂടിയതോ അല്ലാത്തതോ ആയ ഓക്കാനം

വയറിളക്കം

ഉത്ക്കണ്ഠ

ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് മാനസിക നിലയിലെ തകരാറുകൾ (ആശയക്കുഴപ്പം)

ഒരു കുട്ടിക്ക് എപ്പോഴാണ് ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (എച് ഐ ബി) കുത്തിവയ്പ്പ് (വാക്സിനേഷൻ) നൽകേണ്ടത്?

എച് ഐ ബി വാക്സിനേഷൻ ഷെഡ്യൂൾ കുട്ടിയുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. 6 മാസത്തിൽ താഴെ:

3 പ്രൈമറി (കുറഞ്ഞത് 1 മാസത്തെ ഇടവേളയിൽ) കൂടാതെ 16-18 മാസങ്ങളിൽ 1 ബൂസ്റ്ററും.

6 -12 മാസങ്ങൾ: 2 പ്രൈമറി (കുറഞ്ഞത് 1 മാസത്തെ ഇടവേളയിൽ) കൂടാതെ 16-18 മാസങ്ങളിൽ 1 ബൂസ്റ്ററും.

12-15 മാസങ്ങൾ: 1 ഡോസ്, തുടർന്ന് 16-18 മാസങ്ങളിൽ ഒരു ബൂസ്റ്റർ.

15 മാസങ്ങൾ - 5 വയസ്സ്: 1 ഡോസ് മതിയാകും. ഹിബ് വാക്സിനുകൾ ഒറ്റയ്‌ക്കോ സംയോജിതമായോ (കോമ്പിനേഷൻ) ലഭ്യമാണ്.

വ്യത്യസ്ത വാക്സിനുകൾക്ക് വ്യത്യസ്ത ഷെഡ്യൂളുകൾ ഉണ്ടായിരിക്കാം, കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീടിയാട്രീഷ്യൻ)സമീപിക്കുക.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

എച്ച്ബി കുത്തിവയ്പ്പിന്റെ (വാക്സിനേഷൻ) സാധാരണമായ പാർശ്വഫലങ്ങൾ

എച് ഐ ബി കുത്തിവയ്പ്പിന്റെ (വാക്സിനേഷൻ) പാർശ്വഫലങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:

• കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് അല്ലെങ്കിൽ ചൂട്

• പനി

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

എച് ഐ ബി അണുബാധയിൽ നിന്ന് എന്റെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാം?-

5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച് ഐ ബി അണുബാധ സാധാരണയായി ഉണ്ടാകുന്നത്. ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി ബാധിതരാകാതിരിക്കാനുള്ള അറിയപ്പെടുന്ന മാർഗങ്ങളിലൊന്നാണ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ). കൂടാതെ, ഒരേ വ്യക്തിയെ ഒന്നിലധികം തവണ എച് ഐ ബി ബാധിച്ചേക്കാം. അതിനാൽ, മുമ്പ് ഒരിക്കൽ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽപ്പോലും വാക്സിനേഷൻ എടുക്കാൻ ശുപാർശ ചെയ്യുന്നു.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker