You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ഇൻഫ്ലുവൻസ വൈറസിൽ നിന്നുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്.ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കുന്നത് ഇൻഫ്ലുവൻസ അണുബാധയുടെ എല്ലാ ഉപവിഭാഗങ്ങളിൽ നിന്നുമുള്ള മികച്ച സംരക്ഷണമായി അറിയപ്പെടുന്നു.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • ഇൻഫ്ലുവൻസ ജലദോഷത്തിൽ നിന്ന് വ്യത്യസ്തമാണ്, കാരണം സാധാരണയായി ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും കൂടുതൽ ഗുരുതരമാകുകയും ചെയ്യുന്നു.
  • • കുത്തിവയ്പ്പിൽ നിന്നുള്ള (വാക്സിനേഷൻ നിന്നുള്ള പ്രതിരോധശേഷി സമയാനുഗതമായി കുറയുന്നു, അതിനാൽ ഇൻഫ്ലുവൻസയിൽ നിന്നും പരിരക്ഷ നേടുന്നതിനുള്ള വാക്സിൻ പ്രതിവർഷം എടുക്കേണ്ടതാണ്.
വൈകരുത്!

ഇൻഫ്ലുവൻസ വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് ഇൻഫ്ലുവൻസ?

ഇൻഫ്ലുവൻസ, സാധാരണയായി ഫ്ലൂ എന്നറിയപ്പെടുന്നു, ഇത് മൂക്ക്, തൊണ്ട, അല്ലെങ്കിൽ ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു പകർച്ചവ്യാധി അഥവാ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ അസുഖമാണ്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാം.

എങ്ങനെയാണ് ഇൻഫ്ലുവൻസ പകരുന്നത്?

ഇൻഫ്ലുവൻസ പടരുന്നതിനുള്ള പ്രാഥമിക മാർഗ്ഗം രോഗബാധിതനായ വ്യക്തിയിൽ നിന്നുമുള്ള വെള്ളത്തുള്ളികളിലൂടെയാണ്. കുറഞ്ഞത് ആറടി അകലത്തിൽ വരെ ഈ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഇൻഫ്ലുവൻസ വൈറസ് ഉള്ള ഉപരിതലത്തിൽ സ്പർശിക്കുമ്പോഴും അണുബാധ ഉണ്ടാകാം. ഇത് പിന്നീട് നിങ്ങളുടെ കൈയിൽ നിന്നോ വായിലൂടെയോ മൂക്കിലൂടെയോ ചിലപ്പോൾ കണ്ണുകളിലൂടെയോ കൈമാറ്റം ചെയ്യപ്പെടാം.

ഒരാൾ രോഗലക്ഷണങ്ങൾ സ്വയം അനുഭവിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ മറ്റുള്ളവരെ ബാധിക്കുന്ന തരത്തിലുള്ള രോഗവാഹകനാകുന്നു (കാരിയർ).

ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളും സങ്കീർണതകളും എന്തൊക്കെയാണ്?

ഇൻഫ്ലുവൻസ്‌ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ്. ലക്ഷണങ്ങൾ നേരിയ തോതിൽ ഉള്ളവ മുതൽ മരണകാരണമായേക്കാവുന്നവ വരെയുണ്ട്. ഇൻഫ്ലുവൻസയുടെ ചില പൊതുവായ ലക്ഷണങ്ങളാണ്:

• ചുമ

• മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

• തൊണ്ട വേദന

• പനി

• കുളിര്

• ക്ഷീണം

• തലവേദന

• പേശീ വേദന അല്ലെങ്കിൽ ശരീര വേദന

ഇത്തരം ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾ മുതൽ രണ്ട് ആഴ്ചകളോളം നീണ്ടു നിന്നേക്കാം

കൂടുതൽ ഗുരുതരമായ കേസുകളിൽ, രോഗബാധിതനായ ഒരാൾക്ക് ന്യുമോണിയ പോലുള്ള സങ്കീർണതകൾ ഉണ്ടാകാം, അത് മരണകാരണമായേക്കാം. ഇൻഫ്ലുവൻസ അണുബാധ മൂലം എൻസെഫലൈറ്റിസ്, മയോകാർഡിറ്റിസ്, വിവിധ ഭാഗങ്ങളുടെ അപാകത തുടങ്ങിയ സങ്കീർണതകൾക്ക് കാരണമായെക്കാവുന്നതാണ്‌

ഫ്ലൂ സാധാരണയായി ഉണ്ടാകുന്ന ജലദോഷത്തിന് സമാനമല്ലെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, പനി ഒരു പൊതുവായ ലക്ഷണമാണെങ്കിലും, ഇൻഫ്ലുവൻസ വൈറസ് ബാധിച്ച എല്ലാവർക്കും ഇത് അനുഭവപ്പെടണമെന്നില്ല.

എപ്പോഴാണ് ഒരു കുഞ്ഞിന് ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിൻ നൽകേണ്ടത്?

കുട്ടികൾക്ക്, ഇൻഫ്ലുവൻസ കുത്തിവയ്പ്പ് (വാക്സിനേഷൻ) താഴെ പറയുന്നത് പോലെ ലഭ്യമാണ്:

1 വയസ്സിൽ താഴെ:

ഇൻഫ്ലുവൻസ കുത്തിവയ്പ്പ് (വാക്സിനേഷൻ) 6 മാസത്തിനു ശേഷം ആരഭിക്കാവുന്നതാണ്. 2 ഡോസുകൾക്കിടയിൽ 4 ആഴ്ചകൾ ഇടവേളയുണ്ടായിരിക്കണം.

1 വയസ്സ് മുതൽ:

എല്ലാ കുട്ടികൾക്കും, 5 വയസ്സ് വരെ വർഷം തോറും ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്നത് തുടരുകയും വേണം.

5 വയസ്സിന് താഴെയുള്ളവർക്കും അതിനുമുകളിലുള്ളവർക്കും ഇൻഫ്ലുവൻസ കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

ഇൻഫ്ലുഎൻസ കുത്തിവയ്പ്പിന്റെ (വാക്സിനേഷൻ) സാധാരണമായ പാർശ്വഫലങ്ങൾ

ഇൻഫ്ലുവൻസ വാക്സിനേഷനുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ എല്ലാവരെയും ബാധിക്കണമെന്നില്ല. സാധാരണയായി നിരീക്ഷിക്കപ്പെടുന്ന ചില പാർശ്വഫലങ്ങൾ ഇനിപറയുന്നവയാണ്.

തലവേദന

• പനി

• ഓക്കാനം

• പേശീ വേദന

• തലകറക്കം അല്ലെങ്കിൽ ബോധക്ഷയം

കൂടാതെ, ഒരു ഇൻഫ്ലുവൻസ കുത്തിവയ്പ്പ് മൂലം കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കുന്ന സ്ഥലത്ത് വീക്കം അല്ലെങ്കിൽ വ്രണത്തിന് ഇടയാക്കും. എന്നാൽ, ഇനി പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ട് എങ്കിൽ അത് അലർജി പ്രവർത്തനത്തിന്റെ സൂചനയായിരിക്കും

തടിപ്പ്

തളര്‍ച്ച

• ശ്വസന പ്രശ്നങ്ങൾ

• ഹൃദയമിടിപ്പ്‌

• വിമ്മിഷ്ടം

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ഒരു ഇൻഫ്ലുവൻസ അണുബാധയെ എനിക്ക് എങ്ങനെ തടയാനാകും?-

ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കുന്നതാണ് അത് തടയുന്നതിനുള്ള വ്യാപകമായ ഒരു മാര്‍ഗം, അതിൽ നിന്ന് പരിരക്ഷിക്കാൻ സഹായിക്കുന്ന കുറച്ച് നടപടിക്രമങ്ങൾ ഇനിപറയുന്നവയാണ്‌:

ഇൻഫ്ലുവൻസ രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കുറഞ്ഞത് ആറ് അടി അകലം പാലിക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ, ടിഷ്യു അല്ലെങ്കിൽ തൂവാല കൊണ്ട് വായ മൂടുക.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

നിങ്ങളുടെ മുഖത്തും ചെവിയിലും തൊടുന്നത് ഒഴിവാക്കുക.

നിങ്ങൾക്ക് ഇൻഫ്ലുവൻസ അണുബാധയുണ്ടെങ്കിൽ, ഇനിപ്പറയുന്നവ ചെയ്യേണ്ടതാണ്:

ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക

നിങ്ങളുടെ ചുറ്റുപാടുകളും നിങ്ങൾ സമ്പർക്കം പുലർത്തിയിട്ടുള്ള പ്രതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കുക.

പനി മാറിയതിന് ശേഷം കുറഞ്ഞത് 24 മണിക്കൂർ വരെയെങ്കിലും വീട്ടിൽ തന്നെ തുടരുക.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker