You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

മംപ്സ് അഥവാ മുണ്ടിനീര് ഒരു പകർച്ചവ്യാധിയാണ്, രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം മംപ്സ് കുത്തിവയ്പ്പ് (വാക്സിനേഷൻ) (എംഎംആർ വാക്സിനേഷൻ) എടുക്കുക എന്നതാണ്.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • • മംപ്സ് അഥവാ മുണ്ടിനീര് അണുബാധയുള്ള ഒരു വ്യക്തിയ്ക്ക് ലക്ഷണമില്ലാത്തിരിക്കുകയോ അല്ലെങ്കിൽ വ്യക്തമല്ലാത്തതോ ശ്വാസകോശ സംബന്ധമായതോ ആയ ലക്ഷണങ്ങൾ ഉണ്ടായിരിക്കുകയോ ചെയ്യാം.
  • · മംപ്സ് പ്രതിരോധിക്കാൻ സഹായിക്കുന്ന വാക്സിനേഷനുകൾ, മീസിൽസ്, റുബെല്ല എന്നിവയ്ക്കൊപ്പം സമയോചിതമായി നൽകുന്നു
വൈകരുത്!

നിങ്ങളുടെ മംപ്സ് (മുണ്ടിനീര്) വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് മംപ്സ്?

മംപ്സ് ഒരു ഗുരുതരമായ വൈറൽ രോഗമാണ്, ഇത് പ്രധാനമായും ഒന്നോ രണ്ടോ പരോട്ടിഡ് ഉമിനീർ ഗ്രന്ഥികളെ (കവിളിലും താടിയെല്ലിലും) ബാധിക്കുന്നു. റുബുലവൈറസ് കുടുംബത്തിലെ അംഗമായ പാരാമിക്‌സോവൈറസ് മൂലമാണ് ഇത് ബാധിക്കുന്നത്

എങ്ങനെയാണ് മംപ്‌സ് പകരുന്നത്?

മംപ്സ് വൈറസ് മനുഷ്യരിലൂടെ മാത്രമേ പകരുന്നുള്ളൂ. രോഗബാധിതനായ വ്യക്തിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉമിനീർ അല്ലെങ്കിൽ മ്യൂക്കസ് വഴി ഇത് പടരുന്നു.

മംപ്സ് വൈറസ് പരത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ ഇവയാണ്:

• ചുമ

• തുമ്മുക

• രോഗം ബാധിച്ച വ്യക്തിയുമായി വസ്തുക്കൾ പങ്കുവയ്ക്കുക

മംപ്സിന്റെ ലക്ഷണങ്ങളും സങ്കീർണതകളും എന്തൊക്കെയാണ്?

ഭൂരിഭാഗം ആളുകളിലും ഉമിനീർ ഗ്രന്ഥികളുടെ (പരോട്ടിഡ് ഗ്രന്ഥി) വീക്കമാണ് കാണപ്പെടുന്നത്. ചെവിയുടെ മുൻഭാഗത്തും താഴെയുമായി കാണപ്പെടുന്ന പരോട്ടിഡ് ഗ്രന്ഥി, മാംപ്സ് ബാധിക്കുമ്പോൾ വീർക്കുന്നു.ഇത് മൂലം കവിൾ വീർക്കുകയും താടിയെല്ല് വീർക്കുകയും വേദനയുള്ളതാകുകയും ചെയ്യുന്നു. ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:

• പനി

• തലവേദന

• പേശീ വേദന

• തളര്‍ച്ച

• കൂടാതെ വിശപ്പില്ലായ്മ

മംപ്സ് ചിലപ്പോൾ താഴെ പറയുന്നവ ഉൾപ്പടെയുള്ള സങ്കീർണതകൾക്ക് കാരണമാകാം:

• ഓർക്കിറ്റിസ് - വൃഷണങ്ങളുടെ വീക്കം

• ഊഫോറൈറ്റിസ് - അണ്ഡാശയത്തിന്റെ വീക്കം

• പാൻക്രിയാറ്റിസ് - പാൻക്രിയാസിലെ വീക്കം

• എൻസെഫലൈറ്റിസ് - തലച്ചോറിന്റെ വീക്കം

• മെനിഞ്ചൈറ്റിസ് - തലച്ചോറിനെയും സുഷുമ്നാ നാഡിയെയും മൂടുന്ന കോശസ്തരത്തിലെ വീക്കം

വൃഷണങ്ങളുടെ വീക്കം താൽക്കാലിക വന്ധ്യതയിലേക്കോ പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി കുറയുന്നതിനോ നയിച്ചേക്കാം.

ഒരു കുട്ടിക്ക് എപ്പോഴാണ് മംപ്സ് വാക്സിനേഷൻ (എംഎംആർ വാക്സിനേഷൻ) നൽകേണ്ടത്?

കുട്ടികൾക്ക് മൂന്ന്‍ ഡോസുകൾ നൽകണം:

• 1 മത് ഡോസ് 9 മാസങ്ങൾ പ്രായമുള്ളപ്പോൾ

• 2 മത് ഡോസ് 15 മാസങ്ങൾ പ്രായമുള്ളപ്പോൾ

• 3 മത് ഡോസ് 4 വയസ്സിനും 6 വയസ്സിനും ഇടയിൽ തൊട്ടു മുന്‍പത്തെ ഡോസിന് 8 ആഴ്ചകള്‍ക്ക് ശേഷം ഇതു സമയത്തും 3 മത് ഡോസ് നല്‍കാവുന്നതാണ്.

ക്യാച്ച്-അപ്പ് വാക്സിനേഷൻ

• മുമ്പ് മംപ്സ് കുത്തിവയ്പ്പ് (വാക്സിനേഷൻ) (എംഎംആർ വാക്സിനേഷൻ) സ്വീകരിച്ചിട്ടില്ലാത്ത എല്ലാ സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കും 2 ഡോസുകൾ നൽകേണ്ടതുണ്ട്.

• ഒരു തവണ കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുത്തിട്ടുണ്ടെങ്കിൽ, ഒരു ഡോസ് മാത്രമേ നൽകേണ്ടതുള്ളൂ

• 2 ഡോസുകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ഇടവേള 4 ആഴ്ചകൾ ആയിരിക്കണം കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

മാംപ്സ് വാക്സിനേഷനുമായി (എംഎംആർ വാക്സിനേഷൻ) ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

വാക്സിനേഷൻ കഴിഞ്ഞ് മിക്ക കുട്ടികൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകില്ല. പാർശ്വഫലങ്ങൾ, എന്തെങ്കിലും ഉണ്ടെങ്കിൽ,അവ മിക്കവാറും നേരിയ തോതിലായിരിക്കും കാണപ്പെട്ടുന്നത്. ഇവയിൽ ഇനിപറയുന്നവ ഉൾപ്പെടാം:

• കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുത്ത ഭാഗത്ത് വീക്കം, വേദന അല്ലെങ്കിൽ ചുവപ്പ് നിറം

• പനി

• ചെറിയ തടിപ്പ്

• സന്ധികളിൽ താൽക്കാലിക വേദനയും കാഠിന്യവും

അപൂർവ്വമായി,പാർശ്വഫലങ്ങളിൽ ഉയർന്ന പനി ഉൾപ്പെടാം, അത് അപസ്മാരത്തിലേക്ക് നയിച്ചേക്കാം.

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

മംപ്‌സിൽ എന്റെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാം?-

നിങ്ങളുടെ കുട്ടിയെ മംപ്സ് രോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് വാക്സിനേഷൻ.

മറ്റ് പ്രതിരോധ നടപടികളിൽ ഇവ ഉൾപ്പെടുന്നു:

• രോഗബാധിതരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക/ഒഴിവാക്കുക

• കെെ കഴുകുക

• ടിഷ്യൂകൾ ശരിയായി നിർമാർജനം ചെയ്യുക നീക്കം

ആർക്കെല്ലാമാണ് എം എം ആർ കുത്തിവയ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിക്കാത്തത്?-

• എം എം ആർ വാക്സിനേഷന്റെ മുൻ ഡോസ് എടുത്തതിനെത്തുടർന്ന് വാക്സിനേഷന്റെ ഏതെങ്കിലും പ്രത്യേക ഘടകത്തോട് ഗുരുതരമായതും ഒരുപക്ഷേ ജീവൻ അപകടപ്പെടുത്തുന്നതുമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളവർ.

• എം എം ആർ വാക്സിനേഷൻ സമയത്ത് അസുഖമുള്ളവർ.

• വാക്സിനേഷൻ സ്വീകരിക്കുന്ന വ്യക്തിയ്ക്ക് ഇനിപറയുന്നവ ഉണ്ടെങ്കിൽ ദയവായി ഒരു ഡോക്ടറോട് ചോദിക്കുക:

1. എച്ച്ഐവി/എയ്ഡ്സ് അല്ലെങ്കിൽ അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മറ്റേതെങ്കിലും രോഗം

2. 2 ആഴ്ചയോ അതിൽ കൂടുതലോ സ്റ്റിറോയിഡുകൾ പോലെയുള്ള പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ

3. ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ

4. മരുന്നുകളോ റേഡിയേഷനോ ഉപയോഗിച്ചുള്ള കാൻസർ ചികിത്സ

5. അടുത്തിടെ ഒരു രക്തദാനം സ്വീകരിക്കുകയോ മറ്റ് രക്തസംബന്ധമായ ഘടകങ്ങൾ നൽകുകയോ ചെയ്താൽ

• ഗർഭിണികളും ഒരു കുഞ്ഞിനെ വേണ്ടി കാത്തിരിക്കുന്ന സ്ത്രീകളും.

*ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് 3 മാസം മുമ്പ് എം എം ആർ വാക്സിനേഷൻ എടുക്കാവുന്നതാണ്.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker