You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

പെർട്ടുസിസിനെ വില്ലൻ ചുമ എന്നും വിളിക്കുന്നു. ഇത് ഒരു പകർച്ചവ്യാധിയായ ശ്വാസകോശ അണുബാധയാണ്, വാക്സിനേഷൻ വഴി തടയാൻ കഴിയും

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • പെർട്ടുസിസ് ശിശുക്കളിൽ ഏറ്റവും അപകടകരമാണ്, ഈ പ്രായത്തിലുള്ള രോഗത്തിനും മരണത്തിനും ഇത് ഒരു പ്രധാന കാരണമാണ്.
  • പെർട്ടുസിസ് ബാധിച്ച 1 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർക്ക് ആശുപത്രിയിൽ പരിചരണം ആവശ്യമാണ്
വൈകരുത്!

നിങ്ങളുടെ പെര്‍ട്ടൂസിസ് വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട്

എന്താണ് പെര്‍ടൂസിസ്?

ബോർഡർടെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ് പെർട്ടുസിസ്. രോഗം വളരെ വേഗം പകരുന്നതാണ്. നമ്മുടെ ശ്വാസനാളിയിലെ മുകൾ ഭാഗത്ത് രോമങ്ങൾ പോലെയുള്ള ചെറിയ ഉന്തിനിൽക്കുന്ന ഭാഗങ്ങളായ സിലിയയിൽ ബാക്ടീരിയകൾ ഘടിപ്പിക്കപ്പെടുന്നു. ഇത് സിലിയയെ നശിപ്പിക്കുന്ന വിഷവസ്തുക്കളെ പുറത്തുവിടുന്നു.

രോഗബാധിതനായ ഒരാൾക്ക് അനിയന്ത്രിതമായ ചുമ ഉണ്ടാകാം, അത് ശ്വാസ നഷ്ടം ഉണ്ടാകുന്നു കൂടാതെ നവജാത ശിശുക്കളിൽ ഈ രോഗം മരണത്തിന് കാരണമായേക്കാം.

എങ്ങനെയാണ് പെര്‍ട്ടൂസിസ് പകരുന്നത്?

പെർട്ടുസിസ് പകർച്ചവ്യാധിയാണ്, രോഗബാധിതനായ വ്യക്തിയിൽ നിന്ന് ശ്വസന ത്തിൽ നിന്നുള്ള വെള്ളതുള്ളികളിലൂടെയോ അവരുമായി ഇടം പങ്കിടുമ്പോൾ മറ്റുള്ളവരിലേക്ക് പകരാം. ഇത് സാധാരണയായി ചുമ, തുമ്മൽ, അല്ലെങ്കിൽ അടുത്ത സമ്പർക്കം മൂലമാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തികൾ ആരംഭിച്ച് 2 ആഴ്ച വരെ രോഗം പകരാൻ സാധ്യത ഉള്ളവരാണ്.

രോഗ ലക്ഷണം പ്രകടിപ്പിക്കുന്നില്ല എങ്കിലും പരിചരിക്കുന്നവർ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുമായി സമ്പർക്കം പുലർത്തുന്ന രോഗവാഹകരിൽ നിന്ന് ശിശുക്കൾക്കും അണുബാധയ്ക്ക് സാധ്യതയുണ്ട്.

പെർട്ടുസിസിന്റെ ലക്ഷണങ്ങളും സങ്കീർണതകളും

സമ്പർക്കത്തിൽ വരുന്നതിൽ നിന്നും 5 മുതൽ 10 ദിവസത്തിനു ശേഷം വരെ പെർട്ടുസിസ് ലക്ഷണങ്ങൾ ഉണ്ടാകാം. ചില കേസുകളിൽ, മൂന്നാഴ്ച വരെ രോഗലക്ഷണങ്ങൾ പുറത്തുവരുകയില്ല.

പെർട്ടിസിസിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ ജലദോഷത്തിന് സമനമായവ പോലെ തോന്നിയേക്കാം. ഇവ 1-2 ആഴ്ചകൾ വരെ നീണ്ടു നില്‍ക്കും. സി.സി.സി അനുസരിച്ച്, ചില സാധാരണ ലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:

  • മൂക്കൊലിപ്പ്
  • നേരിയ പനി
  • ഗുരുതരമല്ലാത്ത, ഇടയ്ക്കിടെയുള്ള ചുമ
  • അപ്നീയ - ഉറങ്ങുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ (കുട്ടികളിൽ കൂടുതൽ)

അടുത്ത ഘട്ടത്തിലെ രോഗലക്ഷണങ്ങളിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:

  • 'വൂപ്' ശബ്ദത്തെ തുടർന്ന് ദ്രുതഗതിയിലുള്ള ചുമ അനുഭവപ്പെടുന്നു (പാരോക്‌സിസം)
  • ചര്‍ദ്ദി
  • ചുമയെ തുടർന്നുള്ള ക്ഷീണം

ഏകദേശം 10 ആഴ്‌ച വരെ ചുമ അനുഭവപ്പെടാം. സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് ചുമ മൃദുവാകുകയും ഇടയ്ക്കിടെ കുറയുകയും ചെയ്യുന്നത് എന്നാൽ ഭേദമാകുന്നത് വളരെ സാവധാനത്തിൽ സംഭവിക്കാം.

ശിശുക്കളിലും കുട്ടികളിലും ന്യുമോണിയ താരതമ്യേന സാധാരണമാണ്, പക്ഷേ അപസ്മാരവും മസ്തിഷ്ക രോഗവും വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ.

പെർട്ടുസിസിനുള്ള വാക്സിനേഷൻ എപ്പോഴാണ് കുട്ടിക്ക് നൽകേണ്ടത്?

ടെറ്റനസ്, ഡിഫ്തീരിയ എന്നിവയ്ക്കൊപ്പം പെർട്ടുസിസ് വാക്സിനേഷൻ ലഭ്യമാണ്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) വാക്‌സിനുകളും ഇമ്മ്യൂണൈസേഷൻ പ്രാക്ടീസുകളും സംബന്ധിച്ച ഉപദേശക സമിതിയുടെ (എസിവിഐപി) പ്രകാരം, വാക്‌സിൻ ഇനിപ്പറയുന്ന പ്രായത്തിൽ മൂന്ന് ഡോസുകളായി നൽകുന്നു:

  • 6 ആഴ്ചകൾ
  • 10 ആഴ്ചകൾ
  • 14 ആഴ്ചകൾ

ഇതിനുപുറമേ, 16 -18 മാസങ്ങള്‍ക്കുള്ളിലും 4-6 വയസ്സിനിടയിലും ബൂസ്റ്റർ ഡോസുകളും നല്‍കേണ്ടതാണ്.

ടിഡാപ് (ആന്റിജൻ സംയുക്ത ടെറ്റനസ്, ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടുസിസ്) 10-12 വയസ്സിൽ.

മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ (ടിഡാപ്) ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനുമായി (പീടിയാട്രീഷ്യൻ) ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

പെര്‍ട്ടൂസിസ് വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

പെർട്ടുസിസ് വാക്സിനേഷനുകൾ കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് വേദന, ചുവപ്പ് അല്ലെങ്കിൽ വീക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങൾക്ക് കാരണമാകും.

ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ശിശുരോഗവിദഗ്ദ്ധനെ (വാക്സിനേഷൻ) പരിശോധിക്കുക.

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ഞാൻ ഗർഭകാലത്ത് പെർട്ടുസിസ് വാക്സിനേഷൻ എടുക്കേണ്ടതുണ്ടോ? -

കുഞ്ഞുങ്ങൾ ജനിച്ച് ആദ്യത്തെ ഏതാനും ആഴ്ചകളിൽ പെർട്ടുസിസ് ബാധിക്കാം. ഗർഭിണികളായ സ്ത്രീകൾക്ക് പെർട്ടുസിസിനുള്ള വാക്സിനേഷൻ എടുക്കാം, അതിലൂടെ ജനിക്കുന്നതിന് മുമ്പ് അവരുടെ കുട്ടിയിൽ ആന്റിബോഡികൾ കൈമാറ്റം ചെയ്യപ്പെടും.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker