You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

പോളിയോ, അല്ലെങ്കിൽ പോളിയോമയിലൈറ്റിസ്, പക്ഷാഘാതത്തിലേക്കും സ്ഥിരമായ വൈകല്യത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാവുന്ന ഒരു പകർച്ചവ്യാധിയാണ്. പോളിയോ വാക്സിനേഷൻ രോഗത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • 1988 മുതൽ വൈൽഡ് പോളിയോ വൈറസ് കേസുകളിൽ 99% കുറവുണ്ടായി, 3,50,00 കേസുകളിൽ നിന്ന് 2019 ൽ ഇത് 175 കേസുകളായി കുറഞ്ഞു.
വൈകരുത്!

പോളിയോ വാക്സിനേഷനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് പോളിയോ?

പോളിയോ വൈറസ് മൂലമുണ്ടാകുന്ന പോളിയോമൈലൈറ്റിസ് എന്ന രോഗമാണ് പോളിയോ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്, ഇത് തീവ്രതയനുസരിച്ച് പക്ഷാഘാതത്തിനും മരണത്തിനും ഇടയാക്കും. ഇതുകൂടാതെ,രോഗത്തെ അതിജീവിക്കുന്നവർക്ക് പോസ്റ്റ് പോളിയോ സിൻഡ്രോം ബാധിക്കുന്നതിനും സാധ്യതയുണ്ട്. അണുബാധയ്ക്ക് ശേഷം ഏകദേശം 15 മുതൽ 40 വർഷം വരെ അവർക്ക് പേശി വേദന, ബലഹീനത, പക്ഷാഘാതം എന്നിവ അനുഭവപ്പെടുന്നു.

പോളിയോ എങ്ങനെയാണ് പകരുന്നത്?

പോളിയോ വൈറസ് വളരെ ഗുരുതരമായ് ഒരു പകർച്ചവ്യാധിയാണ്, ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാം. ഇനിപ്പറയുന്ന രീതികളിൽ രോഗം വ്യാപിക്കാവുന്നതാണ്‌:

രോഗബാധിതനായ ഒരാളുടെ വിസര്‍ജ്യവുമായി (മലം) നിങ്ങൾ സമ്പർക്കം പുലർത്തുകയാണെങ്കിൽ

രോഗബാധിതനായ ഒരാളുടെ തുമ്മലിൽ നിന്നോ ചുമയിൽ നിന്നോ ഉള്ള വെള്ളതുള്ളികളിലൂടെ

രോഗബാധിതനായ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടാഴ്ചയ്ക്ക് മുമ്പോ ശേഷമോ മറ്റുള്ളവരിലേക്ക് വൈറസ് പകരാം. ലക്ഷണമില്ലാത്തവരിൽ നിന്നും പോളിയോ വൈറസ് പകരാം.

പോളിയോ ലക്ഷണങ്ങളും സങ്കീർണതകളും

പോളിയോ വൈറസ് ബാധിച്ച എല്ലാവരിലും രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കണം എന്നില്ല. എന്നിരുന്നാലും, രോഗബാധിതരായ ഓരോ നാല് വ്യക്തികളിൽ ഒരാൾക്ക് ഫ്ലു ബാധിച്ചവരിൽ കാണപ്പെടുന്നതിന് സമാനമായ ലക്ഷണങ്ങൾ പ്രകടമായേക്കാം. ഇവയിൽ ഇനിപറയുന്നവ ഉള്‍പ്പെടുന്നു:

• തൊണ്ട വേദന

• പനി

• വയറുവേദന

• തളര്‍ച്ച

• ഓക്കാനം

• തലവേദന ഇവ നേരിയ രീതിയിലുള്ള ലക്ഷണങ്ങളായിരിക്കും കൂടാതെ സാധാരണയായി 2 മുതൽ 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല.

അണുബാധയുടെ തീവ്രതയെ ആശ്രയിച്ച്, നട്ടെല്ലിനെയും തലച്ചോറിനെയും ബാധിക്കുന്ന ഇനിപറയുന്നവ പോലുള്ള ഗുരുതരമായ ലക്ഷണങ്ങളും ചിലർക്ക് അനുഭവപ്പെട്ടേക്കാം:

കൈകാലുകളിൽ, പ്രത്യേകിച്ച് കാലുകളിൽ റി സൂചി തറയ്ക്കുന്നത് പോലുള്ള വേദന അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടുന്ന പരാസ്തേഷ്യ

മെനിഞ്ചൈറ്റിസ്, ഇത് തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണത്തിൽ സംഭവിക്കുന്ന വീക്കം ആണ്

സ്ഥിരമായ വൈകല്യത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാവുന്ന ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളിലൊന്നാണ് പക്ഷാഘാതം, ഇത് പോളിയോയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ലക്ഷണമായി കണക്കാക്കുന്നു.

ഒരു കുട്ടിക്ക് എപ്പോഴാണ് പോളിയോ വാക്സിനേഷൻ നൽകേണ്ടത്?

• ഓറൽ പോളിയോ വാക്‌സിന്റെ (OPV) ആദ്യ ഡോസ് ഒരു കുട്ടിക്ക് ജനനസമയത്ത് നൽകുന്നു.

• ഒപിവിയുടെ ജനനസമയത്തെ ഡോസിന് ശേഷം, ഇൻജക്റ്റബിൾ ഇൻ ആക്റ്റിവേറ്റഡ് പോളിയോ വൈറസ് (ഐപിവി) അടങ്ങിയ വാക്സിനുകൾ പ്രധാനമാണ് കൂടാതെ ഇവ 6 ആഴ്ച മുതൽ കുട്ടിക്ക് സമയബന്ധിതമായി നൽകാൻ ശുപാർശ ചെയ്യുന്നു.

ഈ ഐ പി വി അടങ്ങിയ വാക്സിനുകൾ ഒറ്റയ്‌ക്കോ സംയോജിതമായോ (കോംബിനേഷൻ) ലഭ്യമാണ്. കൂടാതെ, ദേശീയവും പ്രാദേശികവുമായ പൾസ് പോളിയോ ദിനങ്ങളിൽ കുട്ടികൾക്ക് എ പി വി ലഭിക്കുന്നുണ്ടെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കേണ്ടതാണ്

• കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

• പോളിയോ വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ

• വാക്സിനുകൾ ഉൾപ്പെടെ ഏത് മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ സാധാരണയായി നേരിയ തോതിൽ ഉള്ളവയും സ്വയം അപ്രത്യക്ഷപ്പെടുന്നവും ആയിരിക്കും

ഐ പി വി എടുക്കുന്ന ചിലർക്ക് കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് പാടുകളും വേദനയും ഉണ്ടാകുന്നു. ഐ പി വി ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി അറിവില്ല. മിക്ക ആളുകൾക്കും അതിൽ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല.

പതിവുചോദ്യങ്ങൾ

പോളിയോ രോഗത്തിന് ചികിത്സയുണ്ടോ? -

ഇല്ല, പോളിയോ രോഗത്തിന് ചികിത്സ കണ്ടെത്തിയിട്ടില്ല. ഉചിതമായ കുത്തിവയ്പ്പിലൂടെ (വാക്സിനേഷൻ) കുട്ടിയ്ക്ക് പ്രതിരോധശേഷി നല്‍കുന്നതിലൂടെ മാത്രമേ പോളിയോ തടയാൻ കഴിയുകയുള്ളൂ

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker