You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക

ടൈഫോയ്ഡ്, അല്ലെങ്കിൽ ടൈഫോയ്ഡ് പനി, വൃത്തിഹീനമായ സ്ഥലങ്ങളിൽ കൂടുതൽ സാധാരണമായി കാണുന്ന, ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ്. ശുദ്ധവും സുരക്ഷിതവുമായ വെള്ളത്തിന്റെ ലഭ്യത, ഭക്ഷണം കൈകാര്യം ചെയ്യുന്ന ആളുകൾക്കിടയിലെ ശുചിത്വം, ശരിയായ ശുചീകരണം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഇത് ഒഴിവാക്കാവുന്നതാണ്. ടൈഫോയ്ഡ് കൺജഗേറ്റ് വാക്സിനേഷൻ (ടി സി വി) യുടെ സഹായത്തോടെയും ഇത് തടയാനാകും.

വാക്സിനേഷൻ ഷെഡ്യൂൾ ഐ എ പി യിൽ നിന്ന് സ്വീകരിച്ചു*വാക്സിനേഷൻ & ഇമ്മ്യൂനൈസേഷൻ ഉപദേശക സമിതി* ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ക്യാച്ച്-അപ്പ് വാക്സിനേഷൻ

ഈ കുത്തിവയ്പ്പുകളുടെ (വാക്സിനേഷൻ) ഒരു ഡോസ് നിങ്ങൾക്ക് നിശ്ചിത സമയത്ത് എടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുകയാണെങ്കിൽ ക്യാച്ച്-അപ്പ് കുത്തിവയ്പ്പിനായി (വാക്സിനേഷൻ) നിങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്കറിയാമോ?
  • • ടൈഫോയ്ഡ് ഏറ്റവും സാധാരണമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
  • • ഏകദേശം 11–20 ദശലക്ഷം പേർ ടൈഫോയിഡ് ബാധിക്കുകയും പ്രതിവർഷം 1.2-1.6 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നു.
വൈകരുത്!

ടൈഫോയ്ഡ് കൺജഗേറ്റ് വാക്സിനേഷനെ (ടി സി വി) കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക

എന്താണ് ടൈഫോയ്ഡ്?

സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജീവനു ഭീഷയായേക്കാവുന്ന ഒരു അണുബാധയാണ് ടൈഫോയ്ഡ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ രോഗം ബാധിക്കുന്നു.

എങ്ങനെയാണ് ടൈഫോയ്ഡ് പകരുന്നത്?

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ടൈഫോയ്ഡ് പടരുന്നതാണ്. അതിനാൽ, വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത കുടിവെള്ളം ഉള്ള സ്ഥലങ്ങളിൽ ടൈഫോയിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ടൈഫോയിഡിന്റെ ലക്ഷണങ്ങളും സങ്കീർണതകളും എന്തൊക്കെയാണ്?

ടൈഫോയ്ഡ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

• നീണ്ടു നിൽക്കുന്ന ഉയർന്ന പനി

• ക്ഷീണം

• തലവേദന

• ചുമ

• ഓക്കാനം

• അടിവയർ വേദന

• വയറിളക്കം അല്ലെങ്കിൽ മലബന്ധം

• വിശപ്പില്ലായ്മ ചിലർക്ക് തടിപ്പ് പോലുള്ളവ ഉണ്ടാകാം.

ചികിത്സ ലഭിക്കാത്ത ആളുകൾക്ക് ആഴ്ചകളോ മാസങ്ങളോ പനി തുടരാം. ടൈഫോയ്ഡ് പനിയുടെ ഗുരുതരമായ കേസുകൾ മറ്റു സങ്കീർണതകളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം.

ഒരു കുട്ടിക്ക് എപ്പോഴാണ് ടൈഫോയ്ഡ് (TCV) വാക്സിനേഷൻ നൽകേണ്ടത്?

6 മാസം മുതൽ 9 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസ് നൽകണം.

ഒരു കുട്ടിക്ക് 9 മാസം വരെ ഈ ഡോസ് ലഭിച്ചിട്ടില്ലെങ്കിൽ, ക്യാച്ച്-അപ്പ് വാക്സിനേഷനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക

വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

ടൈഫോയിഡ് സംയോജിത കുത്തിവയ്പുമായി (വാക്സിനേഷൻ) (ടി സി വി )

ബന്ധപ്പെട്ട പൊതുവായ പാർശ്വഫലങ്ങൾ (സൈഡ് എഫക്റ്റുകൾ ) എന്തൊക്കെയാണ്?

നിർജ്ജീവമാക്കിയ ടൈഫോയ്ഡ് കൺജഗേറ്റ് വാക്സിനേഷനു (ടീ സി വി ) ശേഷം സാധാരണയായി കാണപ്പെടുന്ന പാർശ്വഫലങ്ങൾ ഇനിപ്പറയുന്ന:

• ഇൻജക്ഷൻ എടുത്ത സ്ഥലത്ത് വേദന

• ഇൻജക്ഷൻ എടുത്ത സ്ഥലത്ത് വേദനയും വീക്കവും

• പനി

• തലവേദന

• പൊതുവായ അസ്വസ്ഥത

പാർശ്വഫലങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

പതിവുചോദ്യങ്ങൾ

ടൈഫോയ്ഡ് എങ്ങനെ തടയാം?-

ടൈഫോയ്ഡ് കൺജഗേറ്റ് വാക്സിനേഷൻ (TCV) എടുക്കുന്നത് രോഗം തടയാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്.

വാക്സിനേഷനു പുറമേ, നിങ്ങൾക്ക് ശുചിത്വവും മികച്ച ശുചീകരണ രീതികളും പിന്തുടരുകയും സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker